ആലപ്പുഴ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ പണിയുന്ന തണ്ണീർമുക്കം മണവേലി -ചാലിപ്പള്ളി റോഡിൻെറ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 1000 കോടി രൂപ ചെലവഴിച്ചു സംസ്ഥാനത്ത് നിർമിക്കുന്ന വിവിധ റോഡുകളുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിച്ചത്. ജില്ലയിൽനിന്നു തെരഞ്ഞെടുത്ത റോഡാണ് കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിൽ തണ്ണീർമുക്കം പഞ്ചായത്തിലെ ചാലിപ്പള്ളി -മണവേലി റോഡ്. നാലുവർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിനിർവഹണത്തിൽ റെക്കോർഡ് നേട്ടം കൊയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാലിപ്പള്ളി പ്രതീക്ഷ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ ആശംസ അർപ്പിച്ചു. റോഡ് വികസനം: കൗൺസിലറുടെ കുപ്രചാരണം ശരിയായ രീതിയല്ല -മന്ത്രി ജി.സുധാകരന്‍ ആലപ്പുഴ: മുനിസിപ്പാലിറ്റിയില്‍ ചന്ദനക്കാവ് മുതല്‍ ആറ്റുതീരം വരെയുള്ള റോഡിന് 76.8 ലക്ഷം രൂപ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പില്‍നിന്നു അനുവദിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. എന്നാല്‍ ഈ ഫണ്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇടപെട്ടാണ് കൊണ്ടുവന്നതെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. ഇങ്ങനെ വാര്‍ത്ത നല്‍കുകയും ഫണ്ട് സ്വന്തം ശ്രമത്തില്‍ കൊണ്ടുവന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതും ശരിയായ രീതിയല്ല. ഫണ്ട് കൊണ്ടുവരുവാന്‍ ശ്രമിക്കുന്നവരെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന പ്രസ്താവനകള്‍ ഒഴവാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് കത്ത് നല്‍കിയതിൻെറ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പില്‍നിന്നു തുക അനുവദിച്ചത്. 50 ലക്ഷം അനുവദിക്കണമെന്ന് കാണിച്ചാണ് കത്ത് നല്‍കിയതെങ്കിലും അസി. എൻജിനീയര്‍ വന്ന് എസ്റ്റിമേറ്റ് എടുത്തപ്പോള്‍ 76.8 ലക്ഷം ആകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.