കോവിഡ് സമ്പർക്കം: ഇലിപ്പക്കുളത്ത് പ്രതിരോധം പാളുന്നു

കറ്റാനം: കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തെത്തുടർന്ന് കണ്ടെയ്ൻ​മൻെറ് സോണായ ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളത്ത് പ്രതിരോധ നടപടികൾ പാളുന്നു. കായംകുളത്തും കുറത്തികാടും രോഗം സ്ഥിരീകരിച്ചവരുമായി നേരിൽ സഹകരിച്ചവരും ഇടകലർന്നവരുമായി ഇലിപ്പക്കുളം 12, 13, 14 വാർഡുകളിൽ നൂറോളം പേർ ക്വാറൻറീനിൽ പോയിട്ടുണ്ട്​. ഇതിൽ 13ാം വാർഡ് കണ്ടെയ്​ൻമൻെറ്​ സോണായി 14ന് പ്രഖ്യാപിച്ചു. അതേസമയം, പ്രദേശത്തെ ഗുരുതര സാഹചര്യം വിലയിരുത്തി പ്രതിരോധം ഏകോപിപ്പിക്കുന്നതിൽ പഞ്ചായത്ത് അധികൃതർക്ക് വീഴ്ച വന്നതായി പരാതിയ​ുണ്ട്​. നേരിൽ സമ്പർക്കമുണ്ടായവരുടെ സ്രവപരിശോധനയടക്കം വൈകുന്നതും പ്രതിഷേധത്തിന്​ കാരണമായി. ​ പലരെയും ക്വാറൻറീൻ ചെയ്യുന്നതിലെ വീഴ്ച കാരണം സമീപപഞ്ചായത്തിലെ പൊതുമാർക്കറ്റ് അടച്ചിടേണ്ട സ്ഥിതിയുമുണ്ടായി. രോഗിയുമായി സഹകരിച്ചവരും സമ്പർക്കത്തിലേർപ്പെട്ടവരുമായ ഇരുനൂറോളം പേരുടെ പട്ടികയാണ് തയാറാക്കിയത്. എണ്ണം ഇരട്ടിവരുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ആശങ്കയിലായ ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ല. പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്വന്തമായി മെഡിക്കൽ ഓഫിസർ ഇല്ലാതിരുന്നതും പ്രവർത്തനത്തെ ബാധിച്ചു. സമൂഹവ്യാപന ഭീഷണിയിൽ പഞ്ചായത്ത് മൊത്തത്തിൽ അടച്ചുപൂട്ടിയ തെക്കേക്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്കാണ് പകരം ചാർജ്. സ്വന്തം നാട്ടിലെ പ്രശ്നപരിഹാരത്തിന് നിൽക്കുന്ന ഓഫിസർക്ക് ഭരണിക്കാവിൽ ഇടപെടാൻ കഴിയുന്നില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് ബദൽ മാർഗം ഒരുക്കാൻ അധികൃതർക്കായതുമില്ല. സ്രവപരിശോധന അടക്കമുള്ളവ വൈകാൻ ഇത് കാരണമായതായും പറയുന്നു. രോഗികളുമായി നേരിൽ സമ്പർക്കം പുലർത്തിയവരെ ക്വാറൻറീൻ ചെയ്യുന്നതിലും കാലതാമസമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.