എ.കെ. ബാവ ഒന്നാം ചരമവാർഷിക ദിനാചരണം

ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനിയും സി.പി.ഐ പോർട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എ.കെ. ബാവയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. മന്ത്രി പി. തിലോത്തമൻ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്തു. അമ്പലപ്പുഴ മണ്ഡലം അസി. സെക്രട്ടറി ബി. നസീർ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ വി. മോഹൻദാസ്, പി. ജ്യോതിസ്, മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ജില്ല കൗൺസിൽ അംഗങ്ങളായ ആർ. സുരേഷ്, ആർ. അനിൽ കുമാർ, ഡി. സുദർശനൻ എന്നിവർ സംസാരിച്ചു. ആർ. പ്രദീപ്, ഇ. ഇസഹാഖ്, ടി.ആർ. ബാഹുലേയൻ എന്നിവർ പുഷ്പാർച്ചനക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.