നെടുങ്കണ്ടം: പത്ത് ലിറ്റർ ചാരായവുമായി വയോധികൻ അറസ്റ്റിൽ. കാന്തിപ്പാറ ആത്മാവ് സിറ്റി തറപ്പിൽ വീട്ടിൽ കുട്ടൻ എന്ന തോമസാണ് (68) പിടിയിലായത്. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ വി.പി. മനൂപും പാർട്ടിയും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പ്രിവന്‍റിവ് ഓഫിസർ സൈജുമോൻ ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ്, ടിൽസ് ജോസഫ്, പി.സി. ജസ്റ്റിൻ, ടിറ്റോമോൻ ചെറിയാൻ, അരുൺ മുരളീധരൻ, റോണി ആന്‍റണി, അർഷാന എന്നിവർ പരിശോധനയിൽ പങ്കെടുത്തു. TDL CHARAYAM THOMAS തോമസ് തൊടുപുഴ- മലക്കപ്പാറ സര്‍വിസ് നാളെ തൊടുപുഴ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി തൊടുപുഴ ഡിപ്പോയില്‍നിന്ന് ഞായറാഴ്ച മലക്കപ്പാറയിലേക്ക് സര്‍വിസ് നടത്തും. രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് മലയാറ്റൂര്‍, വെറ്റിലപ്പാറ പ്ലാന്റേഷന്‍, അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ സന്ദര്‍ശിച്ച് മടങ്ങിയെത്തും. 650 രൂപയാണ് ടിക്കറ്റ് നിരക്ക്. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഫോണ്‍: 9400262204, 8304889896.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.