തടസ്സം നീങ്ങി; റോഡ്​ നിർമാണം പുനരാരംഭിച്ചു

മൂലമറ്റം: മുടങ്ങിക്കിടന്ന മൂലമറ്റം പതിപ്പള്ളി വഴി ഒളുപ്പൂണി റോഡിന്റെ നിർമാണം പുനരാരംഭിച്ചു. വനംവകുപ്പിന്‍റെ തടസ്സം നീങ്ങിയതോടെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി നിർമാണം ആരംഭിക്കാൻ തീരുമാനിക്കുയായിരുന്നു. ഇപ്പോൾ മൂന്ന്​ മീറ്റർ വീതിയിൽ പണി പൂർത്തീകരിച്ച റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ഈ ഭാഗത്ത് ഐറിഷ് ഓടയും ടൈൽ പാകിയും റോഡിന്​ വീതികൂട്ടാൻ വനംവകുപ്പ് അനുമതി നൽകുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ നിർമാണം പുനരാരംഭിച്ചത്. കെ.എസ്.ഇ.ബി കോളനി മുതൽ പതിപ്പള്ളിവരെ റോഡിനിരുവശവും വീതികൂട്ടുന്ന ജോലിയാണ് തുടങ്ങിയത്. ഇത് പൂർത്തിയായാൽ മുടങ്ങിപ്പോയ പതിപ്പള്ളി ബസ് സർവിസ് പുനരാരംഭിക്കാനാകും. ഇതോടൊപ്പം റോഡിന്‍റെ രണ്ടാം റീച്ചായ മേമ്മുട്ടം -ഉളുപ്പൂണി റോഡിന്‍റെ ടെൻഡർ നടപടി ഉടൻ ആരംഭിക്കും. ഈ സീസണിൽ തന്നെ മൂലമറ്റത്തുനിന്ന്​ ഒളുപ്പൂണി വഴി വാഗമൺ റോഡ് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. tdl mltm6 നിർമാണം പുനരാരംഭിച്ച പതിപ്പള്ളി-ഒളുപ്പൂണി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.