മുട്ടം: ചെറിയ ഇടവേളക്ക് ശേഷം മുട്ടത്ത് നായ് ശല്യം രൂക്ഷമാകുന്നു. വെള്ളിയാഴ്ച മലങ്കര പാർക്കിൽ എത്തിയ കുട്ടിക്ക് നായുടെ കടിയേറ്റു. പാർക്കിൽ അലഞ്ഞുതിരിയുന്ന നായ് ആണ് കുട്ടിയെ കടിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പ് മാത്തപ്പാറ സ്വദേശിയുടെ കോഴിയെയും നായ് പിടികൂടി കൊന്നിരുന്നു. ഒരാഴ്ച മുമ്പ് എള്ളുംപുറത്ത് യുവാവിന് വളർത്തുനായുടെ കടിയേറ്റു. മാസങ്ങൾക്ക് മുമ്പ് പെരുമറ്റം ഭാഗത്തുനിന്ന് വന്ന നായ് നിരവധി പേരെ കടിച്ചു പരിക്കേൽപിച്ചിരുന്നു. ഇതിനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ നായ് ഓടിക്കുന്നതായും പരാതിയുണ്ട്. തെരുവുനായ്ക്കളും കെട്ടിയിട്ട് വളർത്താത്ത നായ്ക്കളുമാണ് അക്രമകാരികളായി മാറുന്നത്. നാട്ടുകാർ പരാതി പറഞ്ഞാലും ഉടമകളോ അധികാരികളോ വേണ്ടത്ര ശ്രദ്ധിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.