കർഷകദിനം ആചരിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തെക്കുംഭാഗം-ആലക്കോട് സർവിസ് സഹകരണ ബാങ്കുകൾ, പാടശേഖര സമിതികൾ, കേര സമിതി, കാർഷിക വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ . പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ജെറി അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ. ജോൺ, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടോമി തോമസ് കാവാലം ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സോമൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. കുമാരമംഗലം പഞ്ചായത്ത്​ കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി. പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷെമീന നാസർ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സാജൻ ചിമ്മിനിക്കാട്ട് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ മൈലക്കൊമ്പ്‌ വടക്കേൽ കുഞ്ഞിക്കൊച്ച്, ഈസ്റ്റ് കലൂർ പിടിയാനിക്കൽ പി.സി. ഗോപാലൻ, ഏഴല്ലൂർ തച്ചുകുന്നേൽ മേരി ആഗസ്തി, ജിൻസ് കീരിക്കാട്ട്​, അശ്വിൻ ജയൻ, വി.സി. ഉണ്ണി, പൊട്ടനാനിക്കൽ സാബു ജോൺ എന്നിവരെ ആദരിച്ചു. നേച്വർ ക്യാമ്പ് സമാപിച്ചു മറയൂര്‍: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷൻ മൂന്ന്​ ദിവസങ്ങളിലായി ചിന്നാര്‍ ദേശീയോദ്യാനത്തില്‍ നടത്തിയ നേച്വര്‍ ക്യാമ്പ് സമാപിച്ചു. അമ്പതോളം യുവാക്കള്‍ പ​​ങ്കെടുത്തു. ആലാംപെട്ടി ഗുഹാചിത്രങ്ങളിലേക്കും ചിന്നാര്‍ പുഴയോരത്തെ കൂട്ടാറിലേക്കും സംഘം ട്രക്കിങ്​ നടത്തി. ചിന്നാര്‍ ദേശീയോദ്യാനത്തിലെ ഡെപ്യൂട്ടി റേഞ്ച്​ ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്. മുത്തുകുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. റിട്ട. പരീക്ഷ കമീഷണര്‍ എം.ഐ. സുകുമാരന്‍ മുഖ്യാതിഥിയായി. സെക്ഷന്‍ ഫോറസ്റ്റ്​ ഓഫിസര്‍ ലിന്‍റോ തോമസ് ക്ലാസ്​ നയിച്ചു. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂനിറ്റ് പ്രസിഡന്‍റ്​ എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.