മുതലക്കോടം: മുതലക്കോടം സേക്രേഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്‍റി ജോസഫ്, സി.പി.ഒ റെക്‌സി ടോം, വിമുക്തി ക്ലബ് സംഘാടക കെ. സിന്ധു എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദ്, പ്രിവന്‍റീഫ് ഓഫിസർ സാവിൻ മാത്യു എന്നിവർ പങ്കെടുത്തു. 135 ഓളം കുട്ടികളാണ് ആദ്യഘട്ടത്തിൽ പരിശീലനം നേടുന്നത് മാർഷൽ അശോകൻ പി.കെ. ആണ് ചീഫ് ഇൻസ്ട്രക്ടർ. TDL SELF DEFENCE മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വയം രക്ഷാ പദ്ധതിയിൽനിന്ന് തുഷാർ ഗാന്ധി മറയൂരിൽ മറയൂര്‍: മറയൂര്‍ മേഖല സന്ദര്‍ശിച്ച് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാർ ഗാന്ധി. മറയൂരിന്റെ പൈതൃക സമ്പത്തായ ചന്ദനക്കാടുകളെപ്പറ്റിയും പൈതൃക ഗ്രാമത്തിന്റെ പ്രത്യേകതകളും കേട്ടറിഞ്ഞ തുഷാര്‍ ഗാന്ധി 16 നാണ് മറയൂരിലെത്തിയത്. ചിന്നാര്‍ വന്യജീവിസങ്കേതത്തിലായിരുന്നു താമസം. ഭാര്യ സൊനാല്‍ ദേശായിയോടൊപ്പമായിരുന്നു മറയൂരിലെത്തിയത്. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്, വൈസ് പ്രസിഡന്റ് മണികണ്ഠന്‍, മറയൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജി. വിനോദ് കുമാര്‍ എന്നിവരുമായി ചർച്ച നടത്തി. TDL MARAYOOR തുഷാർ ഗാന്ധിയും ഭാര്യയും മറയൂരിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.