ഇടുക്കി: കാർഷികവൃത്തിയുടെ പ്രാധാന്യവും പാരമ്പര്യവും വിളിച്ചോതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷകദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് കർഷകരെ ആദരിക്കൽ, വിളംബരജാഥകൾ, വിത്ത് വിതരണം തുടങ്ങിയ പരിപാടികൾ നടന്നു. കട്ടപ്പന നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് കാര്‍ഷിക വിളംമ്പര ജാഥയും സംഘടിപ്പിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് രമ്യാ റെനീഷ് അധ്യക്ഷത വഹിച്ചു കരിമണ്ണൂർ: സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബിൻെറ ആഭിമുഖ്യത്തിൽ കരിമണ്ണൂർ പഞ്ചായത്തിൽനിന്ന് മാതൃകാ കർഷക പുരസ്‌കാരം നേടിയ കർഷകരെ ആദരിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ നിർമിച്ച കൈയെഴുത്ത് കാർഷിക പതിപ്പുകൾ പുരസ്‌കാര ജേതാക്കൾ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു അധ്യക്ഷത വഹിച്ചു. അടിമാലി: രാജാക്കാട് പഞ്ചായത്തിൻെറയും കൃഷി ഭവൻെറയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സതി അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മികച്ച കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. പാമ്പാടുമ്പാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഡോ. ജെ.എസ്. രമ്യ ക്ലാസ് നയിച്ചു. അടിമാലി പഞ്ചായത്തിൻെറയും കൃഷിഭവൻെറയും നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.എസ്. സിയാദ് അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടര്‍ ഐ.വി കോശി കാര്‍ഷിക സെമിനാര്‍ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.