കട്ടപ്പന: സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി 'കരുതൽ മേഖലയും മലയോര ജനതയും' വിഷയത്തിൽ വെള്ളിയാഴ്ച വൈകീട്ട് 3.30ന് കട്ടപ്പന ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ കർഷക സെമിനാർ നടക്കും. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യു വർഗീസ് മോഡറേറ്ററായിരിക്കും. സി.വി. വർഗീസ്, ഇ.എം. ആഗസ്തി, ജോസ് പാലത്തിനാൽ, വാഴൂർ സോമൻ, വി.ബി. രാജൻ എന്നിവർ സംസാരിക്കും. കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ. ശശി, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് വി.എസ്. അഭിലാഷ്, കിസാൻസഭ ജില്ല സെക്രട്ടറി ടി.സി. കുര്യൻ, ലോക്കൽ സെക്രട്ടറിമാരായ രാജൻകുട്ടി മുതുകുളം, കെ.എൻ. കുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.