മറയൂർ: കാരയൂർ ചന്ദന റിസർവിന് സമീപം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി കൃഷിത്തോട്ടത്തിൽ ഇറങ്ങിയ അഞ്ച് ആനകൾ സുരേഷ്, ഹരിദാസ്, ഫൽഗുണൻ, ബോസ് എന്നിവരുടെ കവുങ്ങ്, വാഴ, തെങ്ങ് ഉൾപ്പെടെയാണ് പൂർണമായും നശിപ്പിച്ചത്. രാവിലെ ആറോടെയാണ് വനത്തിലേക്ക് മടങ്ങിയത്. കാരയൂർ മുതൽ പടിമ്പിവരെ വനം വകുപ്പ് മൂന്നുവർഷം മുമ്പ എട്ട് ലക്ഷം രൂപ ചെലവിൽ സൗരോർജ വേലി നിർമിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ തകരാറിലായി. അശാസ്ത്രീയ നിർമാണവും പരിപാലനം ഇല്ലാത്തതുമാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാനശല്യം തടഞ്ഞില്ലെങ്കിൽ സമരം നടത്താനാണ് കർഷകരുടെ തീരുമാനം. TDL Marayoor മറയൂർ കാരയൂരിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.