പലചരക്ക്​ കടയിൽ തീപിടിത്തം

മുട്ടം: ഊരക്കുന്ന് പള്ളിക്ക് സമീപം പലചരക്കുകടയിൽ തീപിടിച്ചു. പ്ലാക്കൂട്ടം തങ്കച്ചന്‍റെ പലചരക്കുകടയിലാണ് തിങ്കളാഴ്ച രാത്രി തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കടയിലുണ്ടായിരുന്ന പലചരക്കും സോഡാ കുപ്പികളും നശിച്ചു. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി തങ്കച്ചൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.