തൊടുപുഴ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളുടെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമി ക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധർമശാസ്ത ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളിൽനിന്ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടക്കും. വർണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രക്ക് അകമ്പടിയേകും. മഹാശോഭായാത്ര വൈകീട്ട് അഞ്ചിന് കാരിക്കോട് ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് നഗരംചുറ്റി മണക്കാട് ജങ്ഷൻ വഴി 6.45ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കും. തുടർന്ന് കൃഷ്ണതീർഥം കല്യാണമണ്ഡപത്തിൽ പ്രസാദവിതരണം നടക്കും. ബഫര്‍സോണ്‍ വിരുദ്ധ ദിനം നെടുങ്കണ്ടം: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അഗ്രോ മൂവ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്ന് ബഫര്‍സോണ്‍ വിരുദ്ധ ദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച തൂക്കുപാലത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് ഇന്‍ഫാം ജില്ല ജോയന്‍റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഫാ. തോമസ് ഞള്ളിയില്‍, ജോര്‍ജ് മുല്ലൂര്‍ എന്നിവര്‍ അറിയിച്ചു. ഇന്‍ഫാം നേതൃത്വത്തില്‍ വിവിധ താലൂക്കുകളില്‍ നടത്തുന്ന ബഫര്‍സോണ്‍ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് തൂക്കുപാലത്തും പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് തൂക്കുപാലം ബസ് സ്റ്റാൻഡില്‍നിന്ന് ആരംഭിക്കുന്ന പ്രകടനം ടൗണ്‍ചുറ്റി ലൈബ്രറി മൈതാനിയിൽ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്‍ഫാം കാര്‍ഷിക ജില്ല മാര്‍ക്കറ്റിങ് സെല്‍ ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.