കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ കമ്പത്ത് വെള്ളിയാഴ്ച അർധരാത്രി ഉണ്ടായ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. കമ്പം നന്ദഗോപാലൻ തെരുവിൽ ഒക്കലിംഗർ വിഭാഗത്തിന്‍റെ വാഹന പാർക്കിങ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തീയിൽ 12 വാഹനം പൂർണമായും നാല് വാഹനം ഭാഗികമായും കത്തിനശിച്ചു. ഇടുക്കി ജില്ലയിലെ ഏലത്തോട്ടം മേഖലയിലേക്ക് കമ്പം, ചിന്നമന്നൂർ, ഉത്തമ പാളയം, ഗൂഡല്ലൂർ എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികളുമായി വന്നുപോകുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലാണ് തീപിടിത്തം ഉണ്ടായത്. കത്തിനശിച്ച വാഹനങ്ങളിൽ കേരള രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളും ഉണ്ട്. ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പുകളിൽ ഒന്നിൽനിന്നാണ് തീ പടർന്നതെന്നാണ് ഗ്രൗണ്ടിലെ കാവൽക്കാരൻ ജ്ഞാനശേഖരൻ പൊലീസിന് നൽകിയ മൊഴി. സംഭവത്തിന് പിന്നിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണെന്ന പ്രചാരണം ഉണ്ടായതോടെ ഉത്തമപാളയം എ.എസ് പി. ശ്രേയാഗുപ്തയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ................. Cap: കമ്പം പാർക്കിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങൾ .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.