കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

പീരുമേട്: കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.പി.ഐയിലെ കെ.എൽ. ദാനിയേലിനെതിരെ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകി. അഴുത ബ്ലോക്ക്​​ പഞ്ചായത്ത്​ സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത ദാനിയേലിനെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചപ്പോൾ സി.പി.ഐയിൽനിന്ന് പുറത്താക്കിയിരുന്നെങ്കിലും വൈസ് പ്രസിഡന്‍റ്​ സ്ഥാനവും ഗ്രാമപഞ്ചായത്ത് അംഗമെന്ന പദവിയും രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. എൽ.ഡി.എഫിൽ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നത്തിൽ വിജിലൻസിനെ ഉപയോഗിച്ച് കൈക്കൂലി കേസിൽ ഉൾപ്പെടുത്തിയതിൽ സി.പി.എമ്മിനെതിരെ സി.പി.ഐയിലും അമർഷമുണ്ട്. ജൂലൈ 11നാണ് പഞ്ചായത്ത് ഓഫിസിൽ 10,000 രൂപ വാങ്ങുന്നതിനിടെ ദാനിയേലിനെ വിജിലൻസ് പിടികൂടുന്നത്. പടുതക്കുളം അനുവദിക്കാൻ കൃഷിഭവനിൽ അപേക്ഷ നൽകാൻ ശിപാർശ കത്ത് ആവശ്യപ്പെട്ടപ്പോൾ പണം ആവശ്യപ്പെട്ടെന്ന് കാണിച്ച് സി.പി.എം വെട്ടിക്കാനം ബ്രാഞ്ച് സെക്രട്ടറി മാർട്ടിൻ കുര്യൻ വിജിലൻസിൽ പരാതി നൽകുകയും വിജിലൻസ് നൽകിയ പണം കൈമാറുമ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് -എട്ട്​ യു.ഡി.എഫ് -അഞ്ച്​ എന്ന നിലയിലാണ് കക്ഷിനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.