മുട്ടം: ടൗണിൽ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ബസ് സീബ്രാലൈനിൽ നിർത്തിയാണെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ഇതിന് മുന്നിലായി പൊലീസ് ഉണ്ടെങ്കിലും കർശന നടപടി സ്വീകരിക്കുന്നില്ല. ചില പൊലീസുകാർ ബസ് സ്റ്റോപ്പിലേക്ക് കയറ്റിനിർത്താൻ ആവശ്യപ്പെട്ടാലും ഡ്രൈവർമാർ അനുസരിക്കാറില്ല. ഇതുമൂലം കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. മുട്ടത്തെ മൂന്നും കൂടിയ കവലക്ക് സമീപം ബസ് നിർത്തുന്നതുമൂലം ടൗണിൽ വലിയ ഗതാഗതക്കുരുക്കും രൂപപ്പെടാറുണ്ട്. മുട്ടം ടൗണിലെ അശാസ്ത്രീയ പാർക്കിങ്ങും ബസ് സ്റ്റോപ്പുകളും മാറ്റി സ്ഥാപിക്കണമെന്ന ലീഗൽ സർവിസസ് അതോറിറ്റിയുടെ നിർദേശം ഉണ്ടെങ്കിലും നടപടി മാത്രം ആയിട്ടില്ല. നാലുവർഷം മുമ്പാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലീഗൽ സർവിസസ് അതോറിറ്റി നിർദേശം സമർപ്പിച്ചത്. ഇതിനായി വകുപ്പുകൾ ഏകോപിപ്പിച്ച് യോഗം ചേരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.