കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയുടെയും ഐ.സി.ഡി.എസിന്‍റെയും സഹകരണത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിന റാലി നഗരം ചുറ്റി കട്ടപ്പന ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോൺസൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ലാലച്ചൻ വെള്ളക്കട അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ അവാർഡ് ജേതാവ് മോബിൻ മോഹനൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ജോസ് സ്കറിയ കണ്ണമുണ്ടയിൽ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ജോസുകുട്ടി മാത്യു, ജോയന്‍റ് ബി.ഡി.ഒ ജയപ്രകാശ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സവിത വിനു, വി.പി. ജോൺ, എം.ടി. മനോജ്, ജലജ വിനോദ്, രഞ്ജിത്ത് കുമാർ, സാംസ്കാരിക വകുപ്പ് ജില്ല കോഓഡിനേറ്റർ എസ്. സൂര്യലാൽ, ശിശു വികസന പദ്ധതി ഓഫിസർ കെ.പി. രമ, മർച്ചന്‍റ് യൂത്ത് വിങ് ജില്ല പ്രസിഡന്‍റ് സി. ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.