കുമളി: തേക്കടിയിൽ നടന്ന ആന ദിനാചരണ വേദിയിൽ വനപാലകർക്കെതിരെ കടുത്ത പ്രതിഷേധവുമായി പീരുമേട് എം.എൽ.എ വാഴൂർ സോമൻ. രണ്ട് കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടി സംബന്ധിച്ച് കഴിഞ്ഞദിവസം പത്രവാർത്തയിലൂടെയാണ് അറിഞ്ഞതെന്നും പരിപാടിയുടെ നോട്ടീസ് അൽപം മുമ്പാണ് കണ്ടതെന്നുമായിരുന്നു എം.എൽ.എയുടെ പരാതി. വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ജനങ്ങൾക്ക് കേന്ദ്രമന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം വനപാലകർ നഷ്ടമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയും വലിയ പരിപാടി നടക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധിയെ അറിയിക്കാൻ മടിക്കുന്ന വനപാലകർ, പൊതുജനങ്ങളോട് എങ്ങനെയാകും ഇടപെടുന്നതെന്ന് മന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരും വിലയിരുത്തണമെന്നും തേക്കടി വനശ്രീയിലെ ഉദ്ഘാടന വേദിയിൽ വാഴൂർ സോമൻ പറഞ്ഞു. എം.എൽ.എയുടെ പരാതിക്ക് പിന്നാലെ ഇതുസംബന്ധിച്ച വിശദാംശങ്ങൾ വേദിയിലുണ്ടായിരുന്ന കേന്ദ്ര വനം വകുപ്പ് മേധാവിയോട് കേന്ദ്ര വനം, പരിസ്ഥി മന്ത്രി ആരാഞ്ഞു. പരിപാടി സംബന്ധിച്ച് വനപാലകർ വാർത്തസമ്മേളനം നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഇത് പിന്നീട് വേണ്ടെന്നുവെച്ചു. പരിപാടി സംബന്ധിച്ച നോട്ടീസ്പോലും മാധ്യമ പ്രവർത്തകർക്ക് നൽകിയില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.