ഗ്യാപ് റോഡ് വഴി ഗതാഗതം പുനഃസ്ഥാപിച്ചു

മൂന്നാർ: മലയിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങിയ ഗ്യാപ് റോഡ് തുറന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തടസ്സം നീക്കി റോഡ് തുറന്നുകൊടുത്തത്. ശക്തമായ മഴയെത്തുടർന്നാണ് കൊച്ചി-ധനുഷ്​കോടി ദേശീയ പാതയിൽ ദേവികുളത്തിനടുത്ത് ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചു ദിവസം നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് റോഡ് പൂർണമായും തുറക്കാൻ കഴിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം കുഞ്ചിത്തണ്ണിവഴി തിരിച്ചുവിട്ടിരിക്കുകയായിരുന്നു. ചിത്രം 1 ഗതാഗതം പുനഃസ്ഥാപിച്ച ഗ്യാപ് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.