മുട്ടം: ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ ജില്ല സീനിയർ പുരുഷ-വനിത ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ് ആഗസ്റ്റ് 14, 15 തീയതികളിൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പ്രായഭേദമന്യേ പങ്കെടുക്കാം. ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 25 മുതൽ 30വരെ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കുക. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഓപൺ സെലക്ഷൻ ട്രയലും ഉണ്ടായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20ഓളം ടീമുകളെ പ്രതിനിധാനം ചെയ്ത് ദേശീയ-അന്തർദേശീയ യൂനിവേഴ്സിറ്റി താരങ്ങളടക്കം 200ഓളം കളിക്കാർ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ഔപചാരിക ഉദ്ഘാടനം ആഗസ്റ്റ് 14ന് വൈകീട്ട് നാലിന് നടക്കും. 15ന് വൈകീട്ട് നാലിന് ഫൈനലിനുശേഷം സമാപനസമ്മേളനവും സമ്മാനവിതരണവും നടക്കും. പങ്കെടുക്കുന്ന ക്ലബുകൾ കളിക്കാരുടെ രേഖകളും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകളും സഹിതം ആഗസ്റ്റ് 13ന് വൈകീട്ട് അഞ്ചിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഫോൺ: 9497285439.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.