കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ജലം തുറന്നു വിട്ടതോടെ വള്ളക്കടവിൽനിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡ് പൂർണമായും വെള്ളത്തിനടിയിയിലായി. അണക്കെട്ടിൽനിന്ന് ജലം തുറന്നുവിട്ടതിന് പിന്നാലെ റോഡിലെ താൽക്കാലിക തടിപ്പാലം ഒഴുകിപ്പോയിരുന്നു. റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ അണക്കെട്ടിൻെറ സുരക്ഷ ചുമതലയുള്ള പൊലീസിന് അണക്കെട്ടിൽ പോകാൻ തേക്കടിയിൽനിന്ന് ബോട്ടിനെ ആശ്രയിക്കണം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പൊലീസ് സബ്ഡിവിഷൻ ഓഫിസ് പ്രവർത്തിക്കുന്നത് വണ്ടിപ്പെരിയാറിലാണ്.ഇവിടെനിന്ന് ഡിവൈ.എസ്.പി ഉൾപ്പെടെ ഉദ്യോഗസ്ഥർ എല്ലാ ദിവസവും കാട്ടിനുള്ളിലെ റോഡ് മാർഗമാണ് അണക്കെട്ടിലേക്ക് പോയിരുന്നത്. ജലം തുറന്നുവിട്ട് റോഡ് മുങ്ങിയതോടെ വണ്ടിപ്പെരിയാറിൽനിന്നും 18 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് തേക്കടിയിലെത്തി വേണം സുരക്ഷ ജോലിക്ക് പോകാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.