മുല്ലപ്പെരിയാർ വെള്ളത്തിൽ ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെട്ടു

കുമളി: മുല്ലപ്പെരിയാറിൽനിന്ന്​ ഇടുക്കിയിലേക്ക് ഒഴുക്കുന്ന ജലത്തി‍ൻെറ അളവ് വർധിപ്പിച്ചതോടെ വണ്ടിപ്പെരിയാറിന്​ സമീപത്തെ പല ജനവാസ കേന്ദ്രങ്ങളും ഒറ്റപ്പെട്ടു. സ്ഥിതി ഗുരുതരമായതോടെ തീരദേശത്തെ പല കുടുംബങ്ങളെയും അധികൃതർ ഇടപ്പെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളം കയറി ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചതിന്​ പിന്നാലെ വീടുകൾക്കുള്ളിൽ ദിവസങ്ങളായി വെള്ളം കയറിയത് വീട്ടുപകരണങ്ങൾ ഉൾപ്പെടെ പലതും നശിക്കാനിടയാക്കി. അണക്കെട്ടിൽനിന്ന്​ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് കൂടുതൽ ജലം തുറന്നുവിട്ടത്. ജലനിരപ്പ് വൈകീട്ട് ആറിന്​ 139.60 അടിയായി തുടരുകയാണ്. ജലനിരപ്പ് നിയന്ത്രിച്ച്​ നിർത്തുന്നതിനായി വൈകീട്ട്​ മൂന്നിന്​ അണക്കെട്ടിൽനിന്ന്​ ഒഴുക്കുന്ന ജലത്തി‍ൻെറ അളവ് 10,400 ഘനയടിയാക്കി വർധിപ്പിച്ചു. ഇതോടെ നദീതീരത്തെ മിക്ക വീടുകളിലും വെള്ളം കയറിയത് നാട്ടുകാരെ ദുരിതത്തിലാക്കി. വണ്ടിപ്പെരിയാർ ടൗണിനു സമീപം വികാസ് നഗറിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങിയതോടെ ഈ പ്രദേശവും ഒറ്റപ്പെട്ടു. മഞ്ചുമല, ഇഞ്ചക്കാട്, ആറ്റോരങ്ങളിലെ മുഴുവൻ വീടുകളിലും വെള്ളം കയറി. വനത്തിനുള്ളിലെ വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള പാതയിൽ വെള്ളം കയറിയതോടെ പൂർണമായും ഒറ്റപ്പെട്ടു. ജനവാസ കേന്ദ്രങ്ങളായ ചന്ദ്രവനം, കീരിക്കര പാലങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡ് ഇടിഞ്ഞ്​ വലിയ കുഴികൾ രൂപപ്പെട്ടു. ഈ പ്രദേശങ്ങളിലേക്കുള്ള യാത്രപോലും അപകടം നിറഞ്ഞതായി. പ്രദേശത്ത് വെള്ളം കയറിയ വീടുകളിൽനിന്ന്​ നൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ ട്രൈബൽ ഹൈസ്കൂൾ, ഗവ. യു.പി സ്കൂൾ, മോഹനം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. വെള്ളം കയറിയ പ്രദേശങ്ങളിൽ വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. Cap: മുല്ലപ്പെരിയാറിൽനിന്ന്​ അധികജലം തുറന്നുവിട്ടതോടെ വെള്ളം കയറിയ വീട്ടിൽനിന്ന്​ സാധനങ്ങൾ നീക്കുന്നു cap: വെള്ളം കയറിയ വീടുകളിൽനിന്ന്​ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകുന്നവർ cap. വണ്ടിപ്പെരിയാർ-മ്ലാമല റോഡിൽ ചന്ദ്രവനം ഭാഗത്ത് തകർന്ന റോഡ് വാഴൂർ സോമൻ എം.എൽ.എ പരിശോധിക്കുന്നു .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.