മൂന്നാർ: സംരംഭക വർഷത്തിൻെറ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മൂന്നാറിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷൻ ഉദ്ഘാടനം കെ.ഡി.എച്ച്.പി സീനിയർ വൈസ് പ്രസിഡന്‍റ് മോഹൻ സി. വർഗീസ് നിർവഹിച്ചു. ദക്ഷിണ മേഖല കൃഷി എക്സിക്യൂട്ടിവ് എൻജിനീയർ രാജ് മോഹൻ പദ്ധതി വിശദീകരിച്ചു. ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫിസർ എസ്. പത്മം, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ എൽ. ശൈലജ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാർ, സി.കെ. രാജ്‌മോഹൻ, ആർ. ജയരാജൻ, പ്രമോദ് മാധവൻ എന്നിവർ സംസാരിച്ചു. ഡോ. സജീവ്, ഡോ. കെ.പി. സുധീർ, ഡോ. സന്തോഷ് മിത്ര, സോണൽ കോഓഡിനേറ്റർ സുന്ദര വദനം തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചിത്രം 1 ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവ്യ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.