തൊടുപുഴ: മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസുകാരനെ മർദിക്കുകയും ജീപ്പിന്റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വെള്ളിയാമറ്റം നാലംകോട് പള്ളിക്കുന്നേൽ ജോർജാണ് (40) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: തൊടുപുഴ-മൂവാറ്റുപുഴ റോഡിലുള്ള ബാറിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്ന ജോർജിനെ കൺട്രോൾ റൂം എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജീപ്പിൽ കയറ്റി തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സി.പി.ഒ സ്മിനുവിന്റെ കഴുത്തിൽ വട്ടം ചുറ്റിപ്പിടിച്ച് മുഖത്തും തലയിലും മർദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ജീപ്പിന്റെ പുറകിലെ ചില്ലും അടിച്ചുതകർത്തു. എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിൽ ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി തൊടുപുഴ: മോഷണക്കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തൊടുപുഴ കാനംകുന്നത്ത് മനു എന്ന മന്‍മോഹനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ഡിവൈ.എസ്.പി മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ബൈജു പി. ബാബു, സി.പി.ഒമാരായ സനീഷ്, രതീഷ് നാരായണന്‍, നഹാസ് എന്നിവര്‍ ചേര്‍ന്നാണ് മൂവാറ്റുപുഴയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.