കുളമാവ്: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിക്ക് സമീപം അയ്യകാട് മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 6.45നാണ് മരം കടപുഴകിയത്. മന്ത്രി റോഷി അഗസ്റ്റിന്റെ അകമ്പടിക്കായി എത്തിയ കുളമാവ് എസ്.ഐ കെ.ഐ. നസീർ ഉടൻ മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേനയെത്തി മരം മുറിച്ചു നീക്കുന്നതിനിടെ മന്ത്രി ഇവിടെയെത്തി. അഞ്ച് മിനിറ്റുനേരം മന്ത്രി റോഡിൽ കുടുങ്ങി. മരം വീണതിനു സമീപം കൂറ്റൻപാറയുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്. പാറ മറിഞ്ഞുവീണാൽ വൻ അപകടത്തിന് സാധ്യതയുണ്ട്. പാറ ഉടൻ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.