ചെറുതോണി: പ്രഫഷനല്‍ കൊറിയര്‍ ജീവനക്കാരുടെ ക്ഷേമസംഘടനയായ വെല്‍വിഷേഴ്സ് വെല്‍ഫെയര്‍ അസോസിയേഷൻ ആഭിമുഖ്യത്തില്‍ എന്‍.കെ. നീലകണ്ഠന്‍ ചെറുതോണിയില്‍ നടത്തി. ഇതോടനുബന്ധിച്ച് സ്കൂളുകള്‍ക്കുള്ള സഹായവും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ജോസ് കുഴികണ്ടം ഉദ്ഘാടനം ചെയ്തു. ഇടുക്കി സെന്‍റ് മേരീസ് എല്‍.പി സ്കൂളിനുള്ള സഹായം ഹെഡ്മിസ്ട്രസ് സുമിമോള്‍ ബേബിയും എരുമാപ്ര സി.എം.എസ് യു.പി സ്കൂളിനുള്ള സഹായം ഹെഡ്മിസ്ട്രസ് പി.പി. ബിജിമോളും ഏറ്റുവാങ്ങി. പ്രഫഷനല്‍ കൊറിയര്‍ കൊച്ചി ചീഫ് മാനേജര്‍ അശോക് കുമാര്‍, വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ വിക്ടര്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി അബ്ദുൽ ഗഫൂര്‍, ബാബു കണ്ണങ്കര, ജോര്‍ജ് മുണ്ടപ്ലാക്കല്‍, സി.എസ്.ഐ ചര്‍ച്ച് വികാരി എം.ടി. ജോര്‍ജ്, സെന്‍റ് മേരീസ് എല്‍.പി സ്കൂള്‍ മാനേജര്‍ ഫാ. എല്‍ദോ ജോണ്‍, ബെന്നി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വനപാലകർ പ്രതിഷേധിച്ചു തൊടുപുഴ: കോതമംഗലം ഡി.എഫ്.ഒ തൊടുപുഴ ഫോറസ്റ്റ് റേഞ്ചിലെ വനസംരക്ഷണം വിഭാഗം ജീവനക്കാരെ നടപടിക്രമങ്ങൾ മറികടന്ന് മുള്ളരിങ്ങാട് റേഞ്ചിലെ അടിസ്ഥാന സൗകര്യമില്ലാത്ത മീനുളിയൻ പാറയിൽ ഡ്യൂട്ടിക്ക് നിയമിക്കുന്നതിൽ കെ.എഫ്.പി.എസ്.എ തൊടുപുഴ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സമരപരിപാടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. അസോസിയേഷൻ മേഖല പ്രസിഡന്‍റ് കെ.പി. മുജീബ്, സെക്രട്ടറി കെ.എ. ഷക്കീർ, ട്രഷറർ പി. രതീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.ബി. ഷാജുമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.