മഴക്കാലയാത്ര സുരക്ഷിതമാക്കാം

തൊടുപുഴ: മഴക്കാലത്ത് റോഡപകട സാധ്യത കൂടുതലാണ്. ഡ്രൈവിങില്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്താൽ സുരക്ഷിതമാക്കാം. ഇതിനായി ​പൊലീസ്​ നൽകുന്ന നിർദേശങ്ങൾ ചുവടെ: * മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക. ബ്രേക്ക് ഉപയോഗം കുറക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തുക. * മുന്നിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിക്കുക. ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. മൊട്ടയായ ടയറുകള്‍ വാഹനത്തി‍ൻെറ ഗ്രിപ്പ് കുറക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. * വൈപ്പര്‍ ബ്ലേഡുകൾ, ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുക. * വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. വേഗം കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം കുറക്കാം. * വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. * മുന്നിലെ കാഴ്ച തടസ്സപ്പെടുത്തുന്ന ശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ സ്ഥലത്ത്​ വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.