ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

അടിമാലി: ബൈസൺവാലി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും അഡ്വ. വി. അമർനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ. അജികുമാർ (പ്രസി), ഐസക് മോനോലിക്കൽ (സെക്ര), കെ.സി. സുരേന്ദ്രൻ (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ്​ ചുമതലയേറ്റത്​. പ്രസിഡന്റ് എം.എസ്. സന്തോക്​ കുമാർ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ ചെയർമാൻ ജെയിൻ അഗസ്റ്റ്യൻ സൈക്കിൾ ക്ലബും സേവന പദ്ധതികൾ റീജ്യൻ ചെയർപേഴ്സൻ ജയിംസ് തെങ്ങുംകുടിയും ഉദ്​ഘാടനം ചെയ്തു. വി.കെ. പ്രസാദ്കുമാർ, ഷൈനു സുകേഷ്, ഡി. രാധാകൃഷ്ണൻ തമ്പി, രാജരത്നം, വി.ആർ. വിജി, ജി. ആനന്ദൻ, പരമശിവൻ തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു. idl adi 3 club ചിത്രം : ബൈസൺവാലി അഡ്വ. വി. അമർനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.