വീട്ടിൽ മദ്യവിൽപന; യുവാവ് അറസ്റ്റിൽ

അടിമാലി: ഡ്രൈഡേയിൽ വീട്ടിൽ മദ്യം സൂക്ഷിച്ചുവെച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. തോക്കുപാറ തോപ്പിൽ അജി ബസേലിയോസിനെയാണ്​ (38) അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമാന കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചയാളാണ്. ഇയാളുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോ‍ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രിവന്‍റിവ്​ ഓഫിസർ വി.പി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, അരുൺ സി. രഞ്ജിത്, കവിദാസ്, നിമിഷ ജയൻ, എസ്.പി. ശരത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. Idl adi 1 arest ചിത്രം - അജി ബസേലിയോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.