മുട്ടം: തുടർച്ചയായി കരകവിഞ്ഞ് ഒഴുകുന്ന പരപ്പാൻ തോടിൻെറ സമീപം താമസിക്കുന്നവർക്ക് മഴക്കാലം ആധിയുടേതാണ്. എല്ലാ മഴക്കാലത്തും മാക്കൽ കോളനിയിലും തോട്ടുംകര കോളനിയിലും വെള്ളം കയറാറുണ്ട്. ശക്തമായ മഴയിൽ ഈ ഞായറാഴ്ചയും നിരവധി വീടുകളിൽ വെള്ളം കയറി. ചള്ളാവയലിന് സമീപം മുതൽ വിജിലൻസ് ഓഫിസിന് മുൻവശം വരെ മണ്ണും ചളിയും അടിഞ്ഞ് തോടിൻെറ ആഴം കുറഞ്ഞതാണ് വെള്ളം കയറാൻ കാരണം. മഴക്കാല മുന്നൊരുക്കത്തിൻെറ ഭാഗമായി തോടിൻെറ ചുരുക്കം പ്രദേശങ്ങളിലെ മണ്ണ് കോരിയിരുന്നെങ്കിലും തോട്ടിൽനിന്നു നീക്കം ചെയ്തിരുന്നില്ല. മണ്ണും ചളിയും തോട്ടിലെതന്നെ വശങ്ങളിൽ കോരിവെക്കുകയായിരുന്നു. ഇത് മഴയിൽ തോട്ടിലേക്കുതന്നെ പതിച്ചു. എല്ലാ മഴക്കാലത്തും കരകവിഞ്ഞ് ഒഴുകുന്നതിന് പരിഹാരമെന്നോണം മണ്ണും ചളിയും കോരി തോടിൻെറ ആഴം വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm2 പരപ്പാൻ തോട് കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് തോട്ടുംകര കോളനിയിൽ വെള്ളം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.