മിന്നും വിജയം നേടി ആസിഫ് ഉമ്മർ

​തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി ഭിന്നശേഷിക്കാരനായ ആസിഫ് ഉമ്മർ. സെന്‍റ്​ ജോർജ്​ എച്ച്​.എസ്​.എസ്​ കല്ലാനിക്കൽ സ്കൂളിൽനിന്നാണ്​ മികച്ച വിജയം നേടിയത്​. ആസിഫിന്​ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന പരേഡിൽ ക്ഷണം ലഭിച്ച്​ പങ്കെടുത്തിട്ടുണ്ട്. മികച്ചൊരു കലാകാരൻ കൂടിയായ ആസിഫ്​ ചാനൽ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. പരിമിതികളെ അതിജീവിക്കുന്ന ഈ കൊച്ചുമിടുക്കന്‍റെ ലക്ഷ്യം സിവിൽ സർവിസാണ്​. ഇടവെട്ടി മാര്‍ത്തോമയിൽ താമസിക്കുന്ന ടാപ്പിങ്​ തൊഴിലാളിയായ ഉമ്മര്‍- ഹാബിദ ദമ്പതികളുടെ മൂത്ത മകനാണ് ആസിഫ്. TDL ASIF UMMAR ആസിഫ്​ ഉമ്മർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.