പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

അടിമാലി: കുളിക്കാൻ പുഴയിലിറങ്ങി കാണാതായ വിനോദസഞ്ചാരിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. ചാലക്കുടി ആളൂർ അന്നത്തടം വിതയത്തിൽ ക്രാസിൻ തോമസിനെയാണ്​ (29) കാണാതായത്. മാങ്കുളം പഞ്ചായത്തിലെ ആനക്കുളം പുഴയിൽ ശനിയാഴ്ച വൈകീട്ട് മൂന്നോടെ കുളിക്കാൻ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽപെടുകയായിരുന്നു. ഞായറാഴ്ച ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഉൾപ്പെടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മേഖലയിൽ ശക്തമായ മഴ തുടരുന്നതും വനപ്രദേശമായതും തിരച്ചിലിന് തിരിച്ചടിയായി. തിരച്ചിൽ തിങ്കളാഴ്ചയും തുടരും. ഒമ്പതംഗ വിനോദയാത്ര സംഘത്തിലെ അംഗമാണ് ക്രാസിൻ. മാങ്കുളം ഔട്ട് പോസ്റ്റിലെ പൊലീസും നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. idg adi 6 mklm ചിത്രം - പുഴയിൽ കാണാതായ യുവാവിനെ കണ്ടെത്താനുള്ള തിരച്ചിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.