മന്ത്രി ഇടപെട്ടു; ലൈഫ്​ ഗുണഭോക്താക്കൾ സമരം അവസാനിപ്പിച്ചു

കട്ടപ്പന: വനം വകുപ്പിന്‍റെ സ്റ്റോപ് മെമ്മോയിൽ കുരുങ്ങി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം മുടങ്ങിയ സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റ്യൻ ഇടപെട്ട്​ സമരം അവസാനിപ്പിച്ചു. കർഷക അതിജീവന സംരക്ഷണ സമിതി കാഞ്ചിയർ വനം വകുപ്പ് ഓഫിസിന്​ മുന്നിൽ നടത്തി വന്ന 48 മണിക്കൂർ പ്രതിഷേധ സമരമാണ് മന്ത്രിയുടെ ഉറപ്പിൽ അവസാനിപ്പിച്ചത്. കാഞ്ചിയർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽപെട്ട 19 വീടിന്‍റെ നിർമാണമാണ് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ മുടങ്ങിയത്. സംഭവത്തിൽ പ്രതിഷേധിച്ച്​ കാഞ്ചിയാറിലെ വനം വകുപ്പ് റേഞ്ച്​ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ഗുണഭോക്താക്കളായ ഒമ്പതോളം സ്ത്രീകളും പുരുഷന്മാരും ശനിയാഴ്ച 48 മണിക്കൂർ സമരം തുടങ്ങുകയായിരുന്നു. കിടപ്പാടം തിരിച്ചുകിട്ടുന്നത് വരെ സമരം തുടരാനാണ് അതിജീവന സംരക്ഷണ സമിതി തീരുമാനിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.