ഒരുകോടി മുടക്കി പണിത റോഡ് സ്വകാര്യ വ്യക്തികൾ അടച്ചു

മുട്ടം: ഒരുകോടി മുടക്കി പണിത റോഡ് സ്വകാര്യ വ്യക്തികൾ ചങ്ങലകെട്ടി അടച്ചുപൂട്ടി. മുട്ടം പച്ചിലാകുന്നിൽനിന്ന്​ കൊല്ലംകുന്നിലേക്കുള്ള റോഡാണ് അടച്ചത്. പാറമട ലോബിയാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്‍റെ ചുറ്റുവട്ടമുള്ള പ്രദേശങ്ങൾ പാറമട ലോബികൾ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ജില്ല പഞ്ചായത്തിന്‍റെ ആസ്തിയിൽ ഉൾപ്പെട്ട റോഡ് 2014ൽ പി.ടി. തോമസ്​ എം.പിയായിരിക്കെയാണ്​ നിർമാണം ആരംഭിച്ചത്. പി.എം.ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി 98.73 ലക്ഷം മുടക്കിയാണ് അന്ന് ടാറിങ് നടത്തിയത്. 2016ൽ നിർമാണം പൂർത്തീകരിക്കുകയും അന്നത്തെ എം.പി ജോയ്സ് ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ, സ്വകാര്യ വഴി എന്ന് അവകാശപ്പെട്ടാണ്​ ഇപ്പോൾ അടച്ചത്. പ്രദേശത്ത് പാറമട തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. ചിലർ കോടതിയിൽ കേസും നൽകിയിട്ടുണ്ട്. tdl mltm1 ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡ് ചങ്ങല കെട്ടിയടച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.