ചക്കിമാലി തോടിന് കുറുകെ പാലം വേണം

മൂലമറ്റം: ചക്കിമാലി തോടിന് കുറുകെ പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. എടാട് പുളിക്കത്തടം -പുള്ളിക്കാനം റോഡിലെ ചക്കിമാലി തോടിന് കുറുകെ പാലം വേണമെന്നത് നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ്. ഒട്ടേറെ കുടുംബങ്ങൾ തോടിന്‍റെ മറുകരയിൽ താമസിക്കുന്നുണ്ട്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഈ തോട് മുറിച്ചു കടന്നുവേണം പുറംലോകത്ത് എത്താൻ. മഴക്കാലത്ത് വിദ്യാർഥികളടക്കമുള്ളവർ ഇവിടെ കുടുങ്ങും. പലതവണ പ്രദേശവാസികൾ അധികാരികൾക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും നടപടിയായിട്ടില്ല. സ്‌കൂൾ വിദ്യാർഥികളും ജോലിക്കുപോകുന്നവരും മഴക്കാലത്ത് തോട് കവിഞ്ഞൊഴുകുമ്പോൾ മണിക്കൂറുകളോളം തോടിനരുകിൽ കുടുങ്ങാറുണ്ട്. മഴക്കാലത്ത് റോഡ് തകർന്നുകിടക്കുന്നതിനാൽ ഓഫ് റോഡ് വാഹനങ്ങൾ മാത്രമേ ഇതുവഴി കടന്നു പോവുകയുള്ളു. തോടിനു കുറുകെ പാലം പണിത് പ്രദേശവാസികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. tdl mltm3 പുളിക്കത്തടം -പുള്ളിക്കാനം റോഡിലെ ചക്കിമാലി തോടിനു കുറുകെ മറുകരയെത്തുന്ന പ്രദേശവാസികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.