മൂന്നാർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രകടനം നടത്തി. കറുത്ത വസ്ത്രങ്ങൾ ധരിച്ചും ബിരിയാണി ചെമ്പ് വഹിച്ചുമായിരുന്നു ടൗണിലെ പ്രകടനം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുകേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം മുൻ എം.എൽ.എ എ.കെ. മണി ഉദ്‌ഘാടനം ചെയ്തു. മൂന്നാർ ഐ.എൻ.ടി.യു.സി ഓഫിസിൽനിന്ന് തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഡി. കുമാർ, മണ്ഡലം പ്രസിഡന്‍റ് സിന്താർ മൊയ്‌ദീൻ, നേതാക്കളായ സി. നെൽസൺ പീറ്റർ, ജ്യോതിറാം തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. ചിത്രം 1 യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൂന്നാറിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.