കട്ടപ്പന: ഡോൺബോസ്കോ ഇൻഫന്‍റ് ജീസസ് സ്കൂളിന്‍റെ നേതൃത്വത്തിൽ ദേശീയ . വിവിധ ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു. വായനദിനാചരണം കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്‍റെ ഉദ്ഘാടനം കവി വി.എസ്. ദീപു നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡൊമിനിക് കണിയാന്തറയിൽ, ജേക്കബ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, വായനദിനസന്ദേശം അറിയിച്ച് പടുകൂറ്റൻ ബലൂണും സ്കൂൾ അങ്കണത്തിൽ ഉയർത്തി. ചിത്രം: കട്ടപ്പന ഡോൺബോസ്കോ ഇൻഫന്‍റ് ജീസസ് സ്കൂളിൽ വായനദിനാചരണം എഴുത്തുകാരൻ മോബിൻ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.