അടിമാലി: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോർഡില്‍ അംഗത്വമെടുത്ത് അംശാദായം അടച്ചുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടുന്നതായി ഓൾ കേരള ആർട്ടിസാൻസ് ആൻഡ് പെയിന്‍റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം. പെൻഷൻ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയ അപേക്ഷകളിൽ ആനുകൂല്യത്തിന് ദീർഘനാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. അപേക്ഷ സമർപ്പിച്ച് മൂന്നു മാസത്തിനകം സഹായ വിതരണം നടത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും നിലവിലുള്ള അപേക്ഷകളിൽ ഉടൻ തീർപ്പുകൽപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് കോയ അമ്പാട്ട്, മേഖല ഭാരവാഹികളായ യേശുദാസ്, ഷുക്കൂർ കുന്നത്ത്, കെ.ആർ. ശാന്ത, പ്രദീപ് കുമാർ, ഖദീജ പാറണായി, മോഹനൻ എന്നിവർ സംസാരിച്ചു. സിജോ ജോസഫ് സ്വാഗതവും ടി.ആർ. സോമന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.