വാഹനത്തിന് സൈഡ്​ നൽകിയില്ല; കുടുംബത്തെ ആക്രമിച്ചതായി പരാതി

10 പേർക്കെതിരെ കേസെടുത്തു അടിമാലി: വാഹനത്തിന് സൈഡ്​ നൽകിയില്ലെന്ന്​ ആരോപിച്ച് വാഹന യാത്രികരായ കുടുംബത്തെ ആക്രമിച്ചതായി പരാതി. നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ്​ കേസെടുത്തു. അടിമാലി മാടകയിൽ പ്രകാശൻ (53), ഭാര്യ പ്രസന്ന (49), മക്കളായ പ്രാർഥന (22), പ്രണവ് (18) എന്നിവർക്കാണ് പരിക്ക്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച സന്ധ്യയോടെയാണ്​ സംഭവം. വാളറ ഭാഗത്ത് ഗതാഗത തടസ്സത്തിനിടയിൽ പ്രകാശനും കുടുംബവും സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം നിർത്തിയിട്ട വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും തുടർന്ന് വാക്​തർക്കം ഉണ്ടാകുകയും ചെയ്തു. പ്രശ്നം പരിഹരിച്ചശേഷം യാത്ര തുടരുന്നതിനിടെ ഇരുമ്പുപാലം പെട്രോൾ പമ്പിന് സമീപംവെച്ച് പത്താം മൈൽ സ്വദേശികളായ അജ്മൽ, ഷാമോൻ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേരെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.