തൊടുപുഴ: സമരകോലാഹലങ്ങളിലൂടെ കേരളത്തിന്‍റെ പുരോഗതി തടയാനുള്ള വൃഥാശ്രമങ്ങളാണ് പ്രതിപക്ഷവും ബി.ജെ.പിയും ചേർന്ന് നടത്തുന്നതെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു. എം. ജിനദേവൻ ചരമവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ പ്രതി ഏറെനാളുകൾക്കുശേഷം പുതിയ കഥകൾ മെനഞ്ഞ് രംഗത്തുവന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന സ്ഥാപനത്തിലിരുന്നാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്‌ന സുരേഷ് പുതിയ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ നിക്ഷിപ്‌ത താൽപര്യക്കാർ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.