കഞ്ചാവ്​ വിൽപനക്കിടെ അഞ്ചുപേർ പിടിയിൽ

ഗൂഡല്ലൂർ: കഞ്ചാവ് വിൽപനക്കിടെ സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ്​ ചെയ്തു. അതിർത്തി ജില്ലയിലെ ഗൂഡല്ലൂരിലാണ് ഒന്നരക്കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിലായത്. ഗൂഡല്ലൂർ മന്തയമ്മൻ കോവിൽ തെരുവിൽ സന്തോഷ് (23) ശിവനേന്ദ്രൻ (25) മുത്തു (28) തെയ്​വം (55) രാജാത്തി (65) എന്നിവരെയാണ് ഇൻസ്പെക്ടർ പിച്ചൈ പാണ്ട്യനും സംഘവും അറസ്റ്റ്​ ചെയ്തത്. കേരളത്തിലേക്ക് പതിവായി കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. Cap: കഞ്ചാവ് വിൽപനക്കിടെ പിടിയിലായവർ .....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.