മുട്ടം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ ടാസ്ക് ഫോഴ്സിൽ പരാതി നൽകിയതിനെത്തുടർന്ന് പെരുമറ്റത്തെ ഓടകൾ അധികൃതർ ശുചിയാക്കി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണം വൈകിയും തുടർന്നു. പെരുമറ്റം ഹില്ലി അക്വ ഫാക്ടറി മുതൽ കോടതിക്കവല വരെയുള്ള പ്രദേശത്തെ ഓടയിലെ മാലിന്യവും റോഡ് വക്കിലെ ചപ്പ് ചവറുകളും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മുട്ടം സ്വദേശി പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച പൊതുമരാമത്ത് വകുപ്പ് 24 മണിക്കൂറിനകം ജെ.സി.ബിയും ടിപ്പറുമായി റോഡിലിറങ്ങി വൃത്തിയാക്കൽ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ മഴക്കാല പൂർവ പ്രശ്നപരിഹാര സംവിധാനമാണ് ടാസ്ക് ഫോഴ്സ്. ഇതുവഴി പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് നിർദേശം. ചാക്കിൽ കെട്ടിയും അല്ലാതെയും തള്ളിയ മാലിന്യം പെരുമറ്റം ഭാഗത്ത് റോഡ് വക്കിൽ കുമിഞ്ഞുകിടക്കുകയായിരുന്നു. ചെറുമഴ പെയ്താൽപോലും ഇവ റോഡിലേക്ക് ഒലിച്ചിറങ്ങും. ഇത് വാഹന യാത്രികർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പെരുമറ്റം പാലം മുതൽ കോടതിക്കവല വരെയുള്ള പ്രദേശംകൂടി ശുചീകരിക്കുന്നതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിനും മാലിന്യപ്രശ്നത്തിനും ചുരുങ്ങിയ കാലത്തേക്കെങ്കിലും പരിഹാരമാകും. tdl mltm2 പെരുമറ്റം ഭാഗത്തെ ഓടകൾ ശുചിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.