തൊടുപുഴ: ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക വകുപ്പിന്‍റെ നിർദേശ പ്രകാരം ജില്ലയിലെ ലീഡ് ബാങ്കായ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വത്തിൽ ജില്ലയിലെ പൊതുമേഖല ബാങ്കുകളും പങ്കെടുത്ത വായ്പ വിതരണ മേളയും ജനസമ്പർക്ക പരിപാടിയും നടന്നു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജനൽ ഓഫിസ് മേധാവി കൂടിയായ അസിസ്റ്റന്‍റ് ജനറൽ മാനേജർ ജെന്നിഫർ പട്രീഷ്യ ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന യോഗത്തിൽ 6.59 കോടി വരുന്ന 55 വായ്പാനുമതി പത്രങ്ങൾ വായ്പ ഉപഭോക്താക്കൾക്ക് കൈമാറി. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജനൽ ഹെഡ് നരസിംഹകുമാർ സ്വാഗതം പറഞ്ഞു. ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റന്‍റ് വ്യവസായ ഓഫിസർ വി.ആർ. വിനു, ഖാദി ഗ്രാമവ്യവസായ ബോർഡ് അസി. രജിസ്ട്രർ സാബു എബ്രഹാം എന്നിവർ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജർ ജി. രാജഗോപാലൻ നന്ദി പറഞ്ഞു. ഡിജിറ്റൽ ബാങ്കിങ്, ആർ.ബി.ഐ, ഓംബുഡ്സ്മാൻ സ്കീം എന്നിവയെക്കുറിച്ച് ക്ലാസും നടന്നു. റേഷന്‍ അരിയില്‍ വണ്ട്; കടയുടെ പ്രവര്‍ത്തനം നിര്‍ത്തി നെടുങ്കണ്ടം: റേഷന്‍ അരിയില്‍ വണ്ടുകളെ കണ്ടെത്തിയ സംഭവത്തില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവെപ്പിച്ചു. ഗുണനിലവാര പരിശോധനക്ക് ശേഷം സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. സംഭവത്തില്‍ സപ്ലൈകോക്കെതിരെ ആരോപണങ്ങളുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം നെടുങ്കണ്ടം കിഴക്കേ കവലയിലെ റേഷന്‍ കടയിൽ സൂക്ഷിച്ചിരുന്ന അരിയിലാണ് വണ്ടുകളെയും ചെറുപ്രാണികളെയും കണ്ടത്. റേഷന്‍ വാങ്ങിയ ഉപഭോക്താക്കള്‍ ഇവ തിരികെ എത്തിക്കുകയായിരുന്നു. ഗോതമ്പ് ചാക്കില്‍നിന്ന് അരിയിലേക്ക് വണ്ട് എത്തുകയായിരുന്നു എന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കിയ വിശദീകരണം. അതേസമയം, പഴകിയ റേഷന്‍ സാധനങ്ങളാണ്, സപ്ലൈകോ വിതരണം ചെയ്തതെന്നാണ് റേഷന്‍ വ്യാപാരികളുടെ ആരോപണം പരിപാടികൾ ഇന്ന് തൊടുപുഴ ഉത്രം റെസിഡൻസി ഓഡിറ്റോറിയം: മുസ്ലിം ലീഗ് ജില്ല പ്രവർത്തക സംഗമം -സാദിഖലി ശിഹാബ് തങ്ങൾ -ഉച്ച. 2.30 മുട്ടം തോട്ടുങ്കര: ശിശുസൗഹൃദ അംഗൻവാടി ഉദ്ഘാനം ഡീൻ കുര്യാക്കോസ് എം.പി -വൈകു. 4.00 കലക്ടറേറ്റ്: ജീവനക്കാർക്ക് പച്ചക്കറിത്തൈ വിതരണം കലക്ടർ ഷീബ ജോർജ് -രാവിലെ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.