അടിമാലി: എല്‍.ഡി.എഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. തിങ്കളാഴ്ച രാവിലെ 11ന് പ്രസിഡന്റ് ഷേര്‍ളി മാത്യു, ഉച്ചക്ക് 2.30ന് വൈസ് പ്രസിഡന്റ് മേരി തോമസ് (സലോമി) എന്നിവര്‍ക്കെതിരായ അവിശ്വാസമാണ് ചർച്ചക്കെടുത്തത്. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ 11 പേർ ഹാജരായി. എല്‍.ഡി.എഫിലെ ഒരംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ബാക്കി ഒമ്പത് അംഗങ്ങള്‍ വിട്ടുനിന്നു. ഹാജരായ 11 പേരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സി.പി.ഐ അംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിലേക്ക് മാറിയതാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത്. ജില്ലയില്‍ ഐ.എന്‍.എല്ലിന് ഉണ്ടായിരുന്ന ഏക വൈസ് പ്രസിഡന്റ് സ്ഥാനവും ഇതോടെ ഇല്ലാതായി. അഴിമതിയും ഭരണസ്തംഭനവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ബാബു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഒമ്പത് യു.ഡി.എഫ് അംഗങ്ങളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് യോഗം നിയന്ത്രിച്ചത്. ഇടുക്കിയും മൂന്നാറുമടക്കം യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെയാണ് അടിമാലിയിൽ ഭരണം നഷ്ടപ്പെട്ടത്. വ്യക്തമായ ലീഡ് ഉണ്ടെങ്കിലും സി.പി.എം-സി.പി.ഐ പോര് മൂലം ചിന്നക്കനാല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അധികാരം പിടിക്കാൻ കഴിയുന്നില്ല. സമാന രാഷ്ട്രീയ സാഹചര്യം മറ്റ് പഞ്ചായത്തുകളിലും ഉടലെടുക്കുന്നത് ഇടത് മുന്നണിയില്‍ ഭിന്നതക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.