പെരുമ്പൻകുത്തിൽ കാട്ടാനക്കൂട്ടമിറങ്ങി; ഒരാൾക്ക്​ പരിക്ക്​, വ്യാപക കൃഷിനാശം

അടിമാലി: മാങ്കുളം പെരുമ്പൻകുത്തിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ വീണ് ഒരാൾക്ക് പരിക്കേറ്റു. വരിക്കയിൽ സൈജുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. അഞ്ച്​ ഏക്കറിലേറെ സ്ഥലത്തെ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. ആഴ്ചകളായി പെരുമ്പൻകുത്തിൽ കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലകർ ഉൾപ്പെടെ നാട്ടുകാർ കാവലിരുന്നിട്ടും കാട്ടാനകൾ ഒഴിഞ്ഞുപോകുന്നില്ല. തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ഓടിച്ചവർക്കെതിരെ തിരിയുകയായിരുന്നു. ഈ സമയം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്​. Idl adi 1 ana ചിത്രം - കാട്ടാന നശിപ്പിച്ച കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.