ഹൈറേഞ്ചിലേക്കുള്ള സ്വകാര്യ ബസുകൾ മൂലമറ്റത്തേക്ക് എത്തുന്നില്ലെന്ന് പരാതി

മൂലമറ്റം: ഹൈറേഞ്ചിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ മൂലമറ്റം സ്റ്റാൻഡിൽ എത്തുന്നില്ലെന്ന്​ പരാതി. തൊടുപുഴയിൽനിന്ന് സർവിസ് ആരംഭിക്കുമ്പോൾ തന്നെ മൂലമറ്റത്ത് ഇറങ്ങേണ്ട വരെ ബസിൽ കയറ്റില്ല. അശോക കവലയിൽനിന്ന്​ മൂലമറ്റത്തെത്തി മടങ്ങിവേണം ഹൈറേഞ്ച് ബസുകൾ സർവിസ് നടത്തേണ്ടത്​. നാലുകിലോമീറ്റർ അധികയാത്ര ഒഴിവാക്കി സ്വകാര്യ ബസുകൾ നേരിട്ട് ഹൈറേഞ്ചിന് സർവിസ് നടത്തുകയാണ്. ഇത് കെ.എസ്.ആർ.ടി.സി ബസുകളുടെ കലക്​ഷൻ തട്ടിയെടുക്കാനാണെന്ന്​ ആക്ഷേപമുണ്ട്. ഹൈറേഞ്ചിൽനിന്ന്​ തൊടുപുഴക്ക് പോകുന്ന ബസുകൾ മിക്കവയും അശോക കവലയിൽനിന്ന്​ തിരിഞ്ഞ്​ മൂലമറ്റം എത്താതെ തൊടുപുഴക്ക്​ സർവിസ് നടത്തുകയാണ്. കുളമാവിൽനിന്ന് മൂലമറ്റത്തിന് വരുന്ന ആൾക്കാരെ അശോക കവലയിൽ ഇറക്കിവിടും. സ്ത്രീകളും കുട്ടികളും ഇതുമൂലം വലിയ ബുദ്ധിമുട്ടിലാണ്. മുമ്പ് പലതവണ കാഞ്ഞാർ സ്റ്റേഷനിൽ പരാതി കൊടുക്കുകയും പൊലീസ്​ താക്കീത് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാൽ, വീണ്ടും ഇതുതന്നെ അവസ്ഥ. സ്വകാര്യ ബസ്​ ജീവനക്കാരുടെ നടപടിക്കെതിരെ ഇടുക്കി ആർ.ടി.ഒക്ക്​ പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.