ഉപാസന സംഗീത സന്ധ്യ

തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ അറിയപ്പെടാത്ത ഗായകരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ '' പദ്ധതി രൂപവത്​കരിച്ചു. 21 അംഗ ജനറൽ ബോഡിയും 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഫാ. കുര്യൻ പുത്തൻപുരക്കൽ സി.എം.ഐ ഡയറക്ടർ ഉപാസന (രക്ഷാ.), എ.എച്ച്.​ ഷംസുദ്ദീൻ (പ്രസി), ജെയ്സൺ (വൈസ്​ പ്രസി), ഓമനക്കുട്ടൻ വഴിത്തല (സെക്ര), ഷാജി മുതുകുളം (ജോ. സെക്ര), ശ്യാംസുന്ദർ വഴിത്തല (കോഓഡിനേറ്റർ), ബോബൻ ഫിലിപ്പ്, സന്തോഷ്‌ മാധവൻ, സുജിത് സുരേന്ദ്രൻ, ബഷീർ തൊണ്ടിക്കുഴ, കെ.എസ്.​ ഹരികുമാർ, അനൂപ് തങ്കച്ചൻ (കമ്മിറ്റി അംഗങ്ങൾ) ഒന്നിടവിട്ട ഞായറാഴ്ചകളിൽ സംഗീതസന്ധ്യ നടക്കും. അഞ്ചിന് വൈകീട്ട്​ മൂന്ന്​ മുതൽ ഗാനമേള നടത്തും. പാട്ടുപാടാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടണ​മെന്ന്​ ഡയറക്ടർ അറിയിച്ചു. ഫോൺ: 9544590018, 8078577112. പരിപാടികൾ ഇന്ന്​ തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം: '' ഗാനമേള -വൈകു. 3.00 തൊടുപുഴ വിശ്വകർമ നഗർ: കേരള വിശ്വകർമ മഹിള സംഘം താലൂക്ക്​ യൂനിയൻ വാർഷിക സമ്മേളനം -രാവിലെ 9.00 തൊടുപുഴ ഡിവൈൻ മേഴ്​സി ഷ്രൈൻ ഓഫ്​ ഹോളി മേരി: വചന പ്ര​ഘോഷണം -വൈകു. 4.30 തൊടുപുഴ അൽഫോൺസ കണ്ണാശുപത്രി: ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്കായി സൗജന്യ നേത്രചികിത്സ ക്യാമ്പ്​ -രാവിലെ 9.30 തൊടുപുഴ എൻ.ജി.ഒ യൂനിയൻ ഹാൾ: ജീവനക്കാർക്കായി മത്സരങ്ങൾ -രാവിലെ 10.00 കട്ടപ്പന ഗവ. എച്ച്​.എസ്​.എസിന്​ സമീപം: പുരോഗമന കല സാഹിത്യ സംഘം ജില്ല കൺവെൻഷൻ -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.