വിവാദ ഉത്തരവ്​ പിൻവലിക്കണം- ഗോത്ര മഹാസഭ

തൊടുപുഴ: ആദിവാസി ഊരുകളിൽ വിലക്കേർപ്പെടുത്തിയ പട്ടികവർഗ വികസന വകുപ്പിന്‍റെ വിവാദ ഉത്തരവ്​ പിൻവലിക്കണമെന്ന്​ ഗോത്ര മഹാസഭ ആവശ്യപ്പെട്ടു. ഗവേഷക വിദ്യാർഥികളുടെ പഠനം, സോഷ്യൽ വർക്കുകൾ, ക്യാമ്പുകൾ, മാധ്യമ റിപ്പോർട്ടിങ്​ തുടങ്ങിയവക്ക് ഏർപ്പെടുത്തിയ വിലക്ക്​ ജനാധിപത്യവിരുദ്ധവും ഭരണഘടന ലംഘനവുമാണ്​. ആദിവാസി മേഖലയിലെ ഫണ്ട്​ വിനിയോഗത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പൂഴ്​ത്തിവെക്കാനും ആദിവാസി മേഖലയിലെ ശോച്യാവസ്ഥ പുറംലോകം അറിയാതിരിക്കാനുമാണ്​ ഇത്തരം ഉത്തരവുകളിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ആദിവാസി ഗോത്ര മഹാസഭ കമ്മിറ്റി അംഗം സി.എസ്.​ ജയേഷ്​ പറഞ്ഞു. ആർ.എസ്​.പി ലെനിനിസ്റ്റ് ജില്ല സമ്മേളനം ഇടുക്കി: ആർ.എസ്​.പി ലെനിനിസ്റ്റ് ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ്​ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കോവൂർ മോഹനൻ, രഘുനാഥൻപിള്ള, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം. ഗംഗാധരൻ, കെ.എ. രാജപ്പൻ. കെ.ജെ. ജോൺസൺ, ബിൻസി അനിൽ, എ.ആർ. രതീഷ്, ആർ.വൈ.എഫ്​ ജില്ല സെക്രട്ടറി എം.കെ. രൂപക്​ എന്നിവർ സംസാരിച്ചു. സെമിനാർ എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി എം.എസ്.​ സുരേഷ്​ ബാബു അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോൺ​ഗ്രസ്​ സംസ്ഥാന സെക്രട്ടറി ജോർജ്​ അഗസ്റ്റിൻ, കോൺഗ്രസ്​ എസ്​ സംസ്ഥാന എക്സിക്യൂട്ടിവംഗം പി.കെ. വിനോദ്​ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിയായി കെ.എം. ഗംഗാധരനെയും അസി. സെക്രട്ടറിമാരായി എ.ആർ. രതീഷ്, കെ.എ. രാജപ്പൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. TDL KMGANGATHARAN കെ.എം. ഗംഗാധരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.