അനധികൃത കശാപ്പ് പിടികൂടി

കട്ടപ്പന: കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവത്തിൽ ഐ.ടി.ഐ ജംങ്ഷൻ വീഴാളശ്ശേരിൽ ജോർജ് തോമസിനെതിരെ ആരോഗ്യവിഭാഗം കേസെടുത്തശേഷം പിഴയീടാക്കി. പിടിച്ചെടുത്ത 15കിലോ ഇറച്ചി നശിപ്പിച്ചു. നഗരസഭ പരിധിയിൽ അനധികൃത കശാപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജിത്കുമാർ, അനുപ്രിയ, ജുവാൻ ഡി.മേരി, സൗമ്യനാഥ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.