കട്ടപ്പന: പുരോഗമന കലാസാഹിത്യസംഘം ജില്ല കൺവെൻഷൻ ജൂൺ അഞ്ചിന് കട്ടപ്പന ഗവ. എച്ച്.എസ്.എസിന് സമീപം നടക്കും. രാവിലെ പത്തിന് കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സുഗതൻ കരുവാറ്റ അധ്യക്ഷത വഹിക്കും. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം നേടിയ കവി അശോകൻ മറയൂർ, ചിത്രകാരൻ കെ.എ. അബ്ദുൽ റസാഖ്, അജയ് വേണു പെരിങ്ങാശ്ശേരി എന്നിവരെ ആദരിക്കും. സുഗതൻ കരുവാറ്റയുടെ കവിത സമാഹാരം 'നയമ്പ് ' കെ.ഇ.എൻ പ്രകാശനം ചെയ്യും. ജില്ല സെക്രട്ടറി കെ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് ജില്ലയിലെ കവികളും കഥാകാരന്മാരും പങ്കെടുക്കുന്ന 'മഴവില്ല്' സാഹിത്യസംഗമം. വാർത്തസമ്മേളനത്തിൽ സുഗതൻ കരുവാറ്റ, കെ.എ. മണി, കെ.ആർ. പ്രസാദ്, അനിത റെജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.